The Real Reason Behind The Separation Of Kanyakumari
ഭാഷാടിസ്ഥാനത്തിൽ കന്യാകുമാരി district തമിഴ്നാടിനോട് ചേർന്നു എന്ന് പറയുന്നത് ശുദ്ധവിഡ്ഢിത്തരം ആണ്. അതുപോലെ പറഞ്ഞുണ്ടാക്കിയ വേറൊരു കഥയാണ് പാലക്കാട് കൂടെ ചേർത്തിട്ട് കന്യാകുമാരി വിട്ട് നൽകിയത് എന്ന കഥയും. പ്രസക്തമായ വിവരണങ്ങൾ മാത്രം ചുവടെ ചേർക്കുന്നു.
1947ൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ ഒന്നായി indian യൂണിയനിൽ ലയിച്ചപ്പോൾ തിരുവിതാംകൂർ സ്വതന്ത്ര ഭരണമായി നിലകൊണ്ടു.സർ സിപി യുടെ തീരുമാനത്തിനെതിരെ നടന്ന പകപോക്കലിന്റെ ബാക്കിപത്രമാണ് കന്യാകുമാരി seperation.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും തമ്മിൽ യോജിച്ചു തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ചിത്തിര തിരുനാൾ പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി പ്രഖ്യാപിക്കപ്പെട്ടു. തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ TK നാരായണപിള്ളയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. അദ്ദേഹം തന്നെ തിരുകൊച്ചി മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഇടയ്ക്കിടയ്ക്ക് മന്ത്രിമാരുടെ ചില മാറ്റങ്ങളോടുകൂടിയാണെങ്കിലും TK മന്ത്രിസഭ 1951വരെ അധികാരത്തിൽ തുടർന്നു. പിന്നീട് കോൺഗ്രസ്സ് സംഘടനയിൽ പിളർപ്പുണ്ടാവുകയും, മന്ത്രിസഭ രാജിവയ്ക്കുകയും ചെയ്തു. അടുത്ത മുഖ്യമന്ത്രി C. കേശവൻ ആയിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭ ഏതാനും കാലംമാത്രമേ നിലനിന്നുള്ളു. 1951-52ലെ പൊതുതിരഞ്ഞെടുപ്പിൽ 108സീറ്റുകളിൽ 44എണ്ണം മാത്രമേ കോൺഗ്രസ്സിന് ലഭിച്ചുള്ളൂ, അപ്പോഴും കന്യാകുമാരി മദ്രാസ് ഗവൺമെന്റിനോട് ചേർക്കണം എന്നുള്ള ആവശ്യം ശക്തമായി തുടരുന്നുണ്ടായിരുന്നു, തിരുവിതാംകൂർ തമിഴ്‌നാട് കോൺഗ്രസ്സിലെ എട്ട് നിയമസഭാഅംഗങ്ങളുടെ പിന്തുണയോടെ AJ ജോൺ പുതിയ മന്ത്രിസഭ രൂപീകരിച്ചു. ഏതാനും മാസം കഴിഞ്ഞ് തമിഴ്‌നാട് കോൺഗ്രസ്സിലെ പ്രവർത്തകർ പിന്തുണ പിൻവലിച്ചതുമൂലം AJ ജോൺ മന്ത്രിസഭ തകർക്കപ്പെട്ടു, കാരണം തെക്കൻ പ്രദേശങ്ങൾ വിട്ടുകിട്ടണം എന്ന ആവശ്യം നടക്കാത്തത് കൊണ്ട് തന്നെയാവാം.

1954 ഫെബ്രുവരിയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ 118സീറ്റുകളിൽ 45seat മാത്രമാണ് കോണ്ഗ്രസ്സിന് ലഭിച്ചത്. കോൺഗ്രസ്സുകാർ "പ്രജാ സോഷ്യലിസ്റ്റ് പാർട്ടി യുടെ (PSP) ഒരു മന്ത്രിസഭയ്ക്ക് വീണ്ടും പിന്തുണ നൽകി, കമ്മ്യൂണിസ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷങ്ങൾ മന്ത്രിസഭ രൂപീകരിക്കുന്നത് ഒഴിവാക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് TTNC പിന്തുണ പ്രഖ്യാപിച്ചതും. പട്ടംതാണുപിള്ളയുടെ പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽ 19നിയമസഭാഅംഗങ്ങളെ ഉണ്ടായിരുന്നുവെങ്കിലും പട്ടം മന്ത്രിസഭ 1954മാർച്ച് 17ന് ഭരണമേറ്റു.
അപ്പിഴും തമിഴ്‌നാട് പ്രക്ഷോഭമായിരുന്നു ഏറ്റവും വലിയൊരു പ്രശ്നം. തെക്കൻ തിരുവിതാംകൂറിലെ തമിഴ്പ്രദേശങ്ങൾ തൊട്ടടുത്തുള്ള മദിരാശി സംസ്ഥാനത്തോട് ചേർക്കണമെന്ന TTNC യുടെ വക പ്രക്ഷോഭം ഒരുവശത് നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ പട്ടംഭരണകാലത്ത് പ്രക്ഷോഭം അക്രമത്തിലേക്ക് നീങ്ങുകയും മാർത്താണ്ഡം, പുതുക്കട, തൊടുവട്ടി എന്നീ സ്ഥലങ്ങളിൽ police വെടിവയ്പ്പിന്റെ ഭാഗമായി ഏതാനുംപേർ മരിക്കുകയും ചെയ്തു. ഈ വെടിവയ്പ്പിനെതിരെ PSP യുടെ അഖിലേന്ത്യനേതാവായിരുന്ന റാംമോഹൻ ലോഹ്യ രംഗത്ത് വരികയും പട്ടംതാണുപിള്ളയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഇത് പട്ടംതാണുപിള്ള നിരസിച്ചു, തുടർന്ന് ലോഹ്യ PSP വിടുകയും, കോൺഗ്രസ്സ് കക്ഷികൾ 1954december12നു പട്ടം മന്ത്രിസഭയ്ക്ക് നൽകിയിരുന്ന പിന്തുണ പിൻവലിക്കുകയും ചെയ്തു. തുടർന്ന് PSP മന്ത്രിസഭയുടെ പേരിൽ അവിശ്വാസപ്രമേയം പാസാക്കുകയും പട്ടംതാണുപിള്ള മന്ത്രിസഭ രാജിവയ്ക്കുകയും ചെയ്തു. കാരണം TTNC യുടെ seperation നിലപാട് പട്ടംതാണുപിള്ള അംഗീകരിച്ചിരുന്നില്ല.

പിന്നീട് കോൺഗ്രസ്സും, തമിഴ്‌നാട് കോൺഗ്രസ്സും വീണ്ടും ഒരു ധാരണ (തെക്കൻ പ്രദേശങ്ങൾ വിട്ടുനൽകാം) യിലെത്തുകയും, TTNC യുടെ പിന്തുണയോടുകൂടി പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ 1955ഫെബ്രുവരി 14ന് കോൺഗ്രസ്സ് മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. PSPയിൽ നിന്നും കൂറുമാറിയ രണ്ട് നിയമസഭാംഗങ്ങളുടെയും പിന്തുണ പനമ്പിള്ളി മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നു.നേരത്തെ നിശ്ചയിച്ചിരുന്ന ധാരണപ്രകാരം തമിഴ്‌നാട് കോണ്ഗ്രസ്സിന്റെ ചിരകാലാഭിലാഷമായിരുന്ന "വിഭജന തത്വത്തെ" പനമ്പിള്ളി മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു എങ്കിലും, പക്ഷെ മന്ത്രിസഭയിലെ തന്നെ ചില കക്ഷികൾ വിഭജനത്തിനെതിരെ മുന്നോട്ട് വരികയും, ഇതിനായി ഒരു പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. TTNC യുടെ ആവശ്യം പനമ്പിള്ളി അംഗീകരിച്ചിരുന്നതിനാൽ പ്രമേയത്തെ പനമ്പിള്ളിക്ക് എതിർക്കാൻ കഴിഞ്ഞില്ല, കാരണം പ്രമേയത്തെ എതിർക്കുന്നപക്ഷം തമിഴ്‌നാട് കോൺഗ്രസ്സ് മന്ത്രിസഭയ്ക്ക് നൽകിയിരുന്ന പിന്തുണ പിൻവലിക്കുമായിരുന്നു.അത് ഭയന്ന് പത്തുമാസത്തെ ഭരണത്തിന് ശേഷം പനമ്പിള്ളി രാജി സമർപ്പിച്ചു. തുടർന്ന് സംസ്ഥാനത്തു പ്രസിഡന്റ്ഭരണം ഏർപ്പെടുത്തുകയും PS റാവു, രാജപ്രമുഖന്റെ ഉപദേഷ്ടാവായി അധികാരമേൽക്കുകയും ചെയ്തു.


1956നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നു. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ശുപാർശപ്രകാരം പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവംകോട് താലൂക്കുകൾ, ചെങ്കോട്ടയുടെ ഏതാനും ഭാഗങ്ങൾ എന്നിവ മദ്രാസ് സംസ്ഥാനത്തോടും, മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ, തിരു-കൊച്ചിയോടും ചേർക്കുകയുണ്ടായി.അങ്ങനെ വളരെക്കാലമായി ഭിന്നിപ്പിന് ശ്രമിച്ചിരുന്ന തമിഴ്‌നാട് കോണ്ഗ്രസ്സിന്റെ ഗൂഡാലോചന നടപ്പിലായി എന്നുവേണം പറയാൻ, 1956ൽ തന്നെ ഈ നാല് താലൂക്കുകളും കൂടിചേർത്ത് കന്യാകുമാരി ജില്ല രൂപാന്തരപ്പെട്ടു.
ഇതിൽ എവിടെയാണ് ഭാഷാടിസ്ഥാനം?
Courtesy :ചരിത്രപെരുമ
https://m.facebook.com/592074021279485